*പള്ളൂർ സി എച്ച് സെൻ്ററിന് അബൂദാബി തലശ്ശേരി മണ്ഡലം കെ.എം സി സി ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി*
മാഹി: അബൂദാബി തലശ്ശേരി മണ്ഡലം കെ.എം സി സി പള്ളൂർ സി എച്ച് സെൻ്റ്റിന് നൽകുന്ന ഓക്സിജൻ കോൺസൻട്രേറ്റർ മുസ്ലിം ലീഗ് മാഹി ജില്ലാ കമ്മിറ്റിക്ക് കൈമാറി
കെ.എം സി സി അബൂദാബി കണ്ണൂർ ജില്ലാ സെക്രട്ടറി ശുഹൈൽ ചങ്ങരോത്ത് മാഹി ജില്ലാ മുസ്ലിം ലിഗ് പ്രസിഡൻ്റ് പി.ടി.കെ റഷീദ്, സെക്രട്ടറി ഏ.വി ഇസ്മായിൽ എന്നിവർ ചേർന്ന് ഓക്സിജൻ ഏറ്റുവാങ്ങി പള്ളൂർ സി എച്ച് സെൻ്ററിന് കൈമാറി
മാഹി ശിഹാബ് തങ്ങൾ ഓഫീസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന വൈ: പ്രസിഡൻ്റ് പി.യൂസുഫ് ഉൽഘാടനം ചെയ്തു
ചടങ്ങിൽ: മുസ്ലിം ലിഗ് മാഹി ജില്ലാ മുൻ പ്രസിഡൻ്റ് ഷറഫുദ്ധീൻ മാസ്റ്റർ, എം പി.അഹമ്മദ് ബഷീർ, ജില്ലാ വൈ: പ്രസിഡൻ്റ് എം എ അബ്ദുൽ ഖാദർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്ത്, സംസ്ഥാന സെക്രട്ടറി വി.കെ റഫീക്ക്, ജില്ലാ വൈസ് പ്രസിഡൻ്റ് ഉസ്മാൻ പള്ളൂർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അൻസീർ പള്ളിയത്ത് എന്നിവർ പങ്കെടുത്തു

Post a Comment