അന്താരാഷ്ട്ര സന്തോഷ ദിനം
മൈ ഭാരത് നെഹ്റു യുവ കേന്ദ്ര മാഹിയുടെയും തീരം സാംസ്കാരിക വേദി മാഹിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സന്തോഷ ദിനം മാഹി ഓൾഡ് ഹോമിൽ വെച്ച് നടത്തുകയുണ്ടായി പരിപാടി മാഹി പോലീസ് സബ് ഇൻസ്പെക്ടർ കെ. സി അജയകുമാർ ഉദ്ഘാടനം ചെയ്തു
സിനിമ പിന്നണിഗായകൻ മുസ്തഫ മാസ്റ്റർ മുഖ്യാതിഥിയായി
തീരം സാംസ്കാരിക വേദി വൈസ് പ്രസിഡൻ്റ് കവിതപ്രദീപ് അദ്ധ്യക്ഷത വഹിച്ചു കാർത്തിക് ( സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെൻ്റ്) ആശംസയും തീരം സാംസ്കാരിക വേദി സെക്രട്ടറി കൃപേഷ് . കെ. വി സ്വാഗതവും, സായന്ത് ടി ( NYK, മാഹി) നന്ദിയും പറഞ്ഞു തുടർന്ന്
അന്തേവാസികൾക്ക് വസ്ത്രവും ഭക്ഷണവും നൽകുകയുണ്ടായി

Post a Comment