വിദേശ മദ്യം പിടിച്ചു
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കോലും നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി, അഴിയൂർ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അഴിയൂരിൽ കണ്ണൂർ -കോഴിക്കോട് ദേശിയ പാതയിൽ നിന്നും മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ ഗവ :പ്രീ മെട്രിക് ഹോസ്റ്റലിനു മുൻവശം വെച്ച് 16.5 ലിറ്റർ ( 33 കുപ്പി ) മാഹി വിദേശ മദ്യം പിടിച്ചു.
പയ്യന്നൂർ കുറ്റൂർ വില്ലേജിൽ ഓലയമ്പാടി കരുതെക്കേൽ വീട്ടിൽ റിന്റോ ജോസഫ്. കെ. ജെ (38 )എന്നയാളെ അറസ്റ്റു ചെയ്ത് . പാർട്ടിയിൽ , പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഉനൈസ്. എൻ. എം, സുരേഷ് കുമാർ. സി. എം., സിഇഒ ഡ്രൈവർ പ്രജീഷ്. ഇ കെ എന്നിവർ പങ്കെടുത്തു.
Post a Comment