അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ടിനെകൈയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു.
അഴിയൂർ: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിനെ ഇടത് മുന്നണിയും, എസ്ഡിപിഐയും ചേർന്ന് ഓഫിസിൽ മണിക്കൂറോളം തടഞ്ഞ് വെച്ച് ദേഹാസ്വസ്ഥ്യം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അഴിയൂർ ഗ്രീൻ ഫോർട്ട് ശാഖ (പതിനേഴാം വാർഡ്) മുസ്ലീം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്തിലെ ജീവനക്കാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടും രാഷ്ട്രീയ മുതലെടുപ്പ് നടത്തി വനിതയാണെന്ന പരിഗണ പോലുമില്ലാതെകൈയ്യേറ്റം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുസ്ലീം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഇടത് പക്ഷവും, എസ്ഡിപിഐ മായുള്ള കൂട്ടുകെട്ടിന്റെ കള്ള പ്രചരണങ്ങൾ പൊതുജനങ്ങൾ തിരിച്ചറിയണമെന്നും യോഗം അഭ്യർത്ഥിച്ചു.
ശാഖ പ്രസിഡണ്ട് അബ്ദുള്ള ഹാജി തെൻ ഈമ് അധ്യക്ഷത വഹിച്ചു.
മുതിർന്ന മുസ്ലീം ലീഗ് നേതാവ് ടി.സി.എച്ച് അബൂബക്കർ ഹാജി യോഗം ഉൽഘാടനം ചെയ്തു. നസീർ അജ്മാൻ , പി.കെ. കാസിം, അഷ്റഫ് പി.പി, സുബൈർ പാലക്കൂൽ, ജലീൽ ടി.സി.എച്ച്, ഫസൽ കെ.പി എന്നിവർ സംസാരിച്ചു. സെക്രട്ടറി സഫീർ പുല്ലമ്പി സ്വാഗതവുംട്രഷറർ മഹമൂദ് ഫനാർ നന്ദിയും പറഞ്ഞു.
Post a Comment