o ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു**
Latest News


 

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു**



*ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു**



അഴിയൂർ: കോറോത്ത് റോഡ് എസ്.ഡി.പി.ഐ  ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ നാസർ മാസ്റ്റർ നാദാപുരം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യം തന്നെ അപകടത്തിൽ ആണെന്നും അധികാരി വർഗ്ഗങ്ങൾ ലഹരിയെയുംഅധാർമികതയും പ്രോത്സാഹിപ്പിക്കുകയാണ് അതുമൂലം രാജ്യത്തിൻറെ ജനാധിപത്യവും ഭരണസംവിധാനവും താറുമാറായി കിടക്കുകയാണെന്നുംഫാസിസ്റ്റ് ഭരണം കൊണ്ട് രാജ്യത്ത്അരാജകത്വം സൃഷ്ടിക്കുകയാണെന്നുംമതേതരത്വവും ജനാധിപത്യവും നിലനിർത്താൻ ആവശ്യമായ പോരാട്ടത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ കാദർ മാസ്റ്റർ ചൊക്ലി യുവസമൂഹം ലഹരിയുടെ പിടിയിൽ ആണെന്നും കൃത്യമായ മതബോധത്തിൽ കൂടി മാത്രമേ ഇതിനെ പ്രതിരോധിക്കാൻ കഴിയുകയുള്ളൂ എന്നും ഈ നോമ്പിലൂടെ കിട്ടുന്ന ഊർജ്ജം സമൂഹത്തിന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്തണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.സമൂഹത്തിൻറെ വിവിധ മേഖലയിലുള്ള ആളുകൾ സ്ത്രീകൾ കുട്ടികൾ യുവാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു SDPIവടകര നിയോജകമണ്ഡലംപ്രസിഡൻറ്ഷംസീർ ചോമ്പാല,പതിനാറാം വാർഡ് മെമ്പർ സാലിം പുനത്തിൽ ,പഞ്ചായത്ത് പ്രസിഡണ്ട് സമീർ കുഞ്ഞിപ്പള്ളി, മനാഫ് കുഞ്ഞിപ്പള്ളി,എന്നിവർ പങ്കെടുത്തു പരിപാടിയിൽ ബ്രാഞ്ച് പ്രസിഡണ്ട് കാദർ പനാട അധ്യക്ഷത വഹിച്ചു,സെക്രട്ടറി സഹീർ ,സ്വാഗതമാശംസിച്ചു, സംറം ,നന്ദി പറഞ്ഞു


Post a Comment

Previous Post Next Post