മാഹി എൽ പി സ്ക്കൂളിൽ ഏകദിന കളിമൺ ശില്പശാല സംഘടിപ്പിച്ചു.
മാഹി: ഗവൺമെൻ്റ് എൽ പി സ്കൂളിൽ എക്കോ ക്ലബിൻ്റെ പ്രവർത്തനത്തിൻ്റെ ഭാഗമായി ഏകദിന കളിമൺ ശില്പശാല സംഘടിപ്പിച്ചു.
I K K G H S സ്ക്കൂളിലെ ചിത്രകല അധ്യാപകനായ ശ്രീ.സനൽ കുമാർ, ബാലഭവൻ ചിത്രകലാ അധ്യാപിക ശ്രീമതി .ശോഭ എന്നിവരുടെ നേത്യത്വത്തിൽ മുപ്പതോളം കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു. പ്രകൃതിയെ തൊട്ടറിയുക പ്രകൃതിയോടൊപ്പം എന്ന ബോധം കുട്ടികൾക്ക് ഇത്തരം പരിപാടികളിലൂടെ നേടിയെടുക്കാൻ സാധിക്കും എന്ന് അധ്യക്ഷ ഭാഷണ ത്തിൽ പ്രധാന അധ്യാപിക ശ്രീമതി ബീന പറഞ്ഞു . ഡെൽസി ഫെർണാണ്ടസ് ചടങ്ങിൽ നന്ദി പറഞ്ഞു. അധ്യപകരായ പ്രീത കുമാരി, സജിന വിനിത വിജയൻ, റോജ ഭായ്
അതുല്യ അഞ്ജുൻ ചന്ദ്രൻ, വിനോദ് വളപ്പിൽ ജയദേവൻ വളവിൽ എന്നിവർ നേതൃത്വം നൽകി.
Post a Comment