*വിചാരകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പ്രസക്തി ഏറി - കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ*
വർത്തമാനകാലത്ത് ഭാരതീയവിചാരകേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. കെ. സാജു അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാസമ്മേളനം ഉദ്ഘാടനം മാഹി ശ്രീനാരായണ ബി എഡ് കോളജിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാകമാനം സംസ്കാരം പകർന്നു നൽകുന്ന കേന്ദ്രങ്ങൾ ആരംഭിക്കാൻ ഭാരതീയവിചാരകേന്ദ്രത്തിനു മാത്രമേ സാധിക്കൂ എന്നും സമൂഹത്തിൽ കാണുന്ന മൂല്യച്യുതികൾ ഇല്ലാതാക്കാൻ അതുവഴി ഭാരതീയവിചാരകേന്ദ്രത്തിനു സാധിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദരണ സഭയിൽ മാഹി ശ്രീനാരായണ ബി എഡ് കോളജ് ചെയർമാൻ ഡോ. എം കെ രാമകൃഷ്ണൻ, കരാട്ടെ അയോധനകലയെ വളർത്തിയ സെൻസായ് വിനോദ് കുമാർ, ബോഡി ബിൽഡിങ് മത്സരത്തിൽ ജില്ലാതല സമ്മാനം നേടിയ കെ.ടി.കെ. ജീവേഷ് എന്നിവരെ വൈസ് ചാൻസലർ ആദരിച്ചു.
റിട്ടയെർഡ് പ്രിൻസിപ്പാൾ ഡോ. വി. കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ. അശോകൻ സ്വാഗതവും അഡ്വ. ബി. ഗോകുലൻ നന്ദിയും പറഞ്ഞു.

Post a Comment