പഞ്ചായത്ത് സിക്രട്ടറിയെ ഉപരോധിച്ചു
അഴിയൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരിയോട് അപമര്യാദിയായി പെരുമാറിയെന്നാരോപണത്തെത്തുടർന്ന് ക്ലർക്കിനെതിരെ സ്വീകരിക്കാൻ നിശ്ചയിച്ച നടപടി നടപ്പിലാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് മെമ്പർമാർ അഴിയൂർ പഞ്ചായത്ത് സിക്രട്ടറിയെ ഉപരോധിച്ചു . ചോമ്പാൽ സി ഐ സിജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ എൽഡിഎഫ് പ്രതിനിധികൾക്ക് കൊടുത്ത വാക്ക് പാലിക്കുമെന്ന ഉറപ്പിന്മേൽ സമരം പിൻവലിച്ചു
എൽ ഡി എഫ് വാർഡ് മെംബറർമാരായ രമ്യ കരോഡി ( CPIM) ,സജീവൻ (CPIM),
റീന രയരോത്ത് (RJD),
പ്രമോദ് മാട്ടാണ്ടി (RJD),
സാവിത്രി ടീച്ചർ (CPI /M)
ജയചന്ദ്രൻ (CPI /M) എന്നിവർ ചർച്ചയിൽ പങ്കെടുത്തു
Post a Comment