o നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
Latest News


 

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

 *നിരോധിത പുകയില  ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു*.  



മയ്യഴി : നിരോധിത പുകയില ഉൽപന്നങ്ങളുമായി മാഹി ചെറുകല്ലായി സ്വദേശി ശശിയെ  മാഹി സർക്കിൾ ഇൻസ്പെക്ടറുടെ ആർ ഷൺമുഖത്തിൻ്റെ   നേതൃത്വത്തിലുള്ള ക്രൈം സ്വകാഡ്  അംഗംങ്ങൾ മാഹി പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ  കെ സി അജയകുമാർ, എസ് ഐമാരായ കിഷോർ കുമാർ, സുനിൽ കുമാർ, സതീശ, മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ തുടങ്ങിയവർ  പ്രതി ശശി (55) യെ മാഹിയിൽ വെച്ച് അറസ്റ്റ് ചെയ്തു . മാഹി പോലീസ് സുപ്രണ്ട് ജി ശരണവണൻ്റെ പ്രത്യേക നിർദ്ദേപ്രകാരം നടത്തി വരുന്ന  വാഹന പരിശോധനയ്ക്കിടയിലാണ് പ്രതിയായ ശശി അറസ്റ്റിലായത് . ഇയാളിൽ നിന്നും ഹാൻസ് 10 ബണ്ടിൽ പാക്കറ്റ്  പിടിച്ചെടുത്തു. നിരോധിത  പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. മാഹി മേഖലയിൽ വാഹന പരിശോധന ശക്തമാകും എന്നും മാഹി  എസ് പി അറിയിച്ചു

Post a Comment

Previous Post Next Post