o അഴിയൂർ കുന്നും മഠത്തിൽ ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച്15 ന് ആരംഭിക്കും
Latest News


 

അഴിയൂർ കുന്നും മഠത്തിൽ ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച്15 ന് ആരംഭിക്കും

 *അഴിയൂർ കുന്നും മഠത്തിൽ ക്ഷേത്രം കളിയാട്ട മഹോത്സവം മാർച്ച്15 ന് ആരംഭിക്കും.*                   

       

                                                                              അഴിയൂർ*: കുന്നും മഠത്തിൽ ശ്രീ കളരിഭഗവതി - വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ പന്തീരായിരം തേങ്ങയേറും, കളമെഴുത്തുപാട്ടും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 19 വരെ നടക്കും
 . 15 ന് രാത്രി 7 മണിക്ക് കൊച്ചിൻ കലാരസികയുടെ ഫിൽ ഗുഡ് കോമഡി ഷോ.
 16 ന് രാവിലെ 9 മണിക്ക് പത്മമിട്ട് പൂജ, 10 മണിക്കും 10.45 നും മദ്ധ്യേ കുടയേറ്റ്. കുടവരവ് ഘോഷയാത്ര രാവിലെ 9.30 ന് അഴിയൂർ ശ്രീ പരദേവ‌താക്ഷേത്ര പരിസരത്ത് നിന്ന് പുറപ്പെടും. ഉച്ച 12 മണിക്ക് അന്നദാനം വൈകു. 7 മണിക്ക് കളമെഴുത്തും പാട്ടും

രാത്രി 8 മണിക്ക് പന്തീരായിരം തേങ്ങയേറ്. 

17 ന് വൈകു. 5 മണിക്ക് കലവറനിറക്കൽ ഘോഷയാത്ര, 6.30 ന് നട്ടത്തിറ, ശാസ്തപ്പൻ വെള്ളാട്ടം. 

18 ന് വൈകു. 6 മണി മുതൽ ഇളനീർ വരവ്, ഗുളികൻ, വേട്ടയ്ക്കൊരുമകൻ, കണ്ഠ‌കർണൻ, ഭഗവതി, ശാസ്‌തപ്പൻ, ഗുരു വെള്ളാട്ടങ്ങളും പാലെഴുന്നള്ളത്ത്, കലശം വരവ് എന്നിവയും നടക്കും.

19 ന് പുലർച്ചെ 3 മണി മുതൽ ഗുളികൻ ഇളംകോലം, 3.30 ന് ഗുളികൻ തിരുമുടിവെപ്പ്, രാവിലെ 5 മണി മുതൽ കണ്ഠ‌കർണൻ തിറ, 9.30 ന് ഗുരു തിറ,10.30 ന് ശാസ്‌തപ്പൻ തിറ, ഉച്ച 11.30 മീത്ത് കൊടുക്കൽ, 12 മണിക്ക് അന്നദാനം, ഉച്ച 2 മണി മുതൽ ഭഗവതി ഇളംകോലം, തിരുമുടി നിവർത്തൽ,

വേട്ടയ്ക്കൊരുമകൻ തിറ, വൈകു. 5.30 ന് തേങ്ങയേറ്, വൈകു. 6 മണി മുതൽ ഗുരുതി തർപ്പണം, 6.30 ന് ആറാട്ട് (താലപ്പൊലി), 7 മണിക്ക് ദൈവങ്ങളെ കുടിയിരുത്തൽ എന്നിവ നടക്കും. 


Post a Comment

Previous Post Next Post