റംസാൻ കിറ്റുകൾ വിതരണവും, ലഹരി വിരുദ്ധ ബോധവൽക്കരണവും നടത്തി
അഴിയൂർ : മുസ്ലിംലീഗ് കല്ലാമല ശാഖകമ്മിറ്റി അർഹരായവർക്കുള്ള റംസാൻകിറ്റുകളുടെ വിതരണവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കല്ലാമല സ്രാമ്പി പരിസരത്ത് നടന്ന ചടങ്ങ് എം എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം അഫ് ഷീല ഷെഫീഖ് ഉദ്ഘാടനം ചെയ്തു. വി.കെ. സഫീർ അദ്യക്ഷനായി. ഇ.ടി. അയ്യൂബ് ഹാരിസ് മുക്കാളി പ്രസംഗിച്ചു. കിറ്റുകളുടെ വിതരണം കെ.ടി. അബൂബക്കർ നിർവ്വഹിച്ചു. ലഹരിയുടെ വിപത്തിനെ കുറിച്ചും, അതുണ്ടാക്കുന്ന സാമൂഹ്യ വിപത്തിനെ കുറിച്ചും അസി പോലീസ് സബ്ബ് ഇൻസ്പെക്ടർ റഖീബ് ക്ലാസെടുത്തു ഹർഷാദ് മുബാറക്ക് സ്വാഗതവും, പി.കെ. സജീർ നന്ദിയും പറഞ്ഞു.

Post a Comment