പന്തക്കൽ ആയുഷ് മിഷൻ ഡിസ്പെൻസറിയിൽ സിദ്ധ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
മാഹി:
പന്തക്കൽ ആയുഷ് മിഷ ൻ ഡിസ്പെൻസറിയിൽ
സിദ്ധ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. സിദ്ധ ചികിത്സയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു സിദ്ധ ക്ലിനിക്കിൻ്റെയും മെഡിക്കൽ കേമ്പും മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാറിന്റെ അധ്യക്ഷതയിൽ മാഹി എം.എൽ.എ.രമേശ് പറമ്പത്ത്
ഉദ്ഘാടനം ചെയ്തു.
പോണ്ടിച്ചേരി ആയുഷ് മിഷൻ ഡയറക്ടർ ഡോ.ആർ.ശ്രീധർ മുഖ്യ ഭാഷണം നടത്തി.സിദ്ധ ചികിത്സയുടെ പ്രസിദ്ധിയെ കുറിച്ച് ഡോ.ആർ.ശ്രീധർ വിശദമായി സംസാരിച്ചു.
മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ
ഡോ:എ പി ഇസ്ഹാഖ് ,
ഡോ: അങ്കണ
സിദ്ധ ഡോക്ടർ ശ്രീകല എംപി തുടങ്ങിയവർ സംസാരിച്ചു.
ചിത്രം:
പന്തക്കൽ ആയുഷ് മിഷൻ ഡിസ്പൻസറിയിൽ ആരംഭിച്ച സിദ്ധ ക്ലിനിക്കിൻ്റെയും മെഡിക്കൽ ക്യാമ്പിൻറെയുംഉദ്ഘാടനം മാഹി എം.എൽ.എ.രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യുന്നു.
Post a Comment