*കരുണ അസോസിയേഷൻ ഇഫ്ത്താർ വിരുന്ന് സ്നേഹ സംഗമമായി.*
മാഹി: മയ്യഴിയിലെ ഭിന്ന ശേഷിക്കാരുടെ കൂട്ടായ്മയായ കരുണ അസോസിയേഷൻ പള്ളൂർ അലി ഇംഗ്ലീഷ് ഹൈസ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച 'ഇഫ്ത്താർ മീറ്റ്' സ്നേഹ സംഗമമായി.
നൂറോളം ഭിന്ന ശേഷിക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായ കരുണ ഇഫ്ത്താർ മീറ്റ് സിനിമാ പിന്നണി ഗായകനും പ്രഭാഷകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാഹി ജുമാ മസ്ജിദിലെ നൂറുദ്ദീൻ സഖാഫി റംസാൻ സന്ദേശം നൽകി.
കരുണ അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
പ്രദീപ് കൂവ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി ശിവൻ തിരുവങ്ങാടൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സെക്രട്ടറി സെജീർ സ്വാഗതവും
രതി കോട്ടായി നന്ദിയും പറഞ്ഞു.
കരുണ അസോസിയേഷൻ കുടുംബാംഗങ്ങൾ വീട്ടിൽ നിന്നു തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ നിരത്തി എക്സിക്യൂട്ടീവ് കമ്മറ്റി ഒരുക്കിയ ഇഫ്ത്താർ വിരുന്നു മികവുറ്റതായി
Post a Comment