ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു
മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ ബി.സി.എ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.
പ്രിൻസിപ്പൽ ഡോക്‌ടർ ലക്ഷ്‌മിദേവി സി.ജി 'Science and Innovation' എന്ന വിഷയത്തെ മുൻനിർത്തി മുഖ്യപ്രഭാഷണം നടത്തി.രസകരവും വിജ്ഞാനപ്രദവുമായ ക്ലാസ്സ് ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രത്തിന്റെ പങ്കിനെ ആഴത്തിൽ വ്യക്തമാക്കി.
കോയമ്പത്തൂർ EASA College of Engineering and Technology അസിസ്റ്റന്റ് പ്രൊഫസറായ ഡോ.എം.വിഷ്ണുപ്രിയ 'Climate change and Its adaptation' എന്ന വിഷയത്തിൽ വെബിനാർ അവതരിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും അവയുടെ ശാസ്ത്രീയമായ പരിഹാരങ്ങളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിയെടുക്കാൻ വെബിനാർ ളരെ പ്രയോജനപ്രദമായി മാറി
ബി.സി.എ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രോഗ്രാം കോർഡിനേറ്ററുമായ സജിന.സി സ്വാഗതവും ബി.സി.എ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വൈഷ്‌ണ നന്ദിയും പറഞ്ഞു.
കുട്ടികളിലെ ശാസ്ത്രബോധം പരിശോധിക്കുന്ന ക്വിസ് മത്സരത്തോടെ പരിപാടി സമാപ്തമായി

Post a Comment