o അന്തരിച്ചു
Latest News


 

അന്തരിച്ചു



അന്തരിച്ചു

ന്യൂമാഹി: കുറിച്ചിയിൽ മാതൃക-റെയിൽ റോഡ് നിട്ടൂർ വീട്ടിൽ എൻ.വി.സ്വാമിദാസൻ (69) അന്തരിച്ചു. ദീർഘകാലം ഒമാനിൽ സലാലയിലായിരുന്നു. സി.പി.എം കുറിച്ചിയിൽ ബ്രാഞ്ച് അംഗം, ഈയ്യത്തുങ്കാട് ശ്രീനാരായണമഠം ഡയറക്ടർ, വ്യാപാരി വ്യവസായി സമിതി ന്യൂമാഹി യൂണിറ്റ് അംഗം, കർഷകസംഘം ന്യൂമാഹി വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. പ്രദേശികമായി നിർമ്മിച്ച ഒരു നാൾ സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

ഭാര്യ: ടി.എം. സുജിതകുമാരി (മങ്ങാട്).

അച്ഛൻ: പരേതനായ എൻ.വി. കൃഷ്ണൻ.

അമ്മ: പരേതയായ എൻ.വി.നാണി

മക്കൾ: നീതുദാസ്, പരേതയായ നിതിൻ ദാസ് (ഒരു വർഷം മുമ്പ് ദുബായിൽ പാചകവാതക ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചു).

മരുമകൻ: സജിമോൻ.

സഹോദരി: എൻ.വി.കനകം.

സംസ്കാരം: വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post