o പഠനോത്സവവും സംയുക്ത ഡയറി പരിശീലനവും നടത്തി
Latest News


 

പഠനോത്സവവും സംയുക്ത ഡയറി പരിശീലനവും നടത്തി

 *പഠനോത്സവവും സംയുക്ത ഡയറി പരിശീലനവും നടത്തി*



കൊള്ളുമ്മൽ ജൂനിയർ ബേസിക്  സ്കൂളിൻ്റെ 2024- 25 അധ്യയന വർഷത്തെ പഠനോത്സവവും രക്ഷിതാക്കൾക്കുള്ള സംയുക്ത ഡയറി പരിശീലനവും നടന്നു.ചടങ്ങിൽ രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന വിവിധതാ കാ അമൃത്  മഹോത്സവത്തിൽ പങ്കെടുത്ത പ്രശസ്ത ചിത്രകാരിയും പൂർവ്വ വിദ്യാർത്ഥിയുമായ സുലോചന മാഹിയെ ആദരിച്ചു.

കുട്ടികളെ ഡയറി എഴുത്തിൽ സഹായിക്കുന്നതിനായി രക്ഷിതാക്കൾക്കുള്ള സംയുക്ത ഡയറി പരിശീലനവും  സംഘടിപ്പിച്ചു.ശ്രീമതി ശ്രീശാ മനോജ് പരിശീലന ക്ലാസ് നയിച്ചു. പഠനോത്സവത്തിൽ കുട്ടികളുടെ മികവുകൾ അവതരിപ്പിച്ചു.ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ , പ്രധാന അധ്യാപകൻ സി വി അജേഷ് മാസ്റ്റർ, സുലോചന മാഹി,രമ്യ ഐ.ആർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു

Post a Comment

Previous Post Next Post