o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



( 2024 ഡിസംബർ മാസത്തിലെ അരി ലഭ്യമാകാതിരുന്നവർക്കുള്ള വിതരണം പുനരാരംഭിച്ചു)


പുതുച്ചേരി സർക്കാരിന്റെ പ്രതിമാസ സൗജന്യ റേഷൻ പദ്ധതിയോടനുബന്ധിച്ച് മാഹി മേഖലക്ക് ഡിസംബർ - 2024 മാസത്തേക്ക് അനുവദിച്ച  റേഷനരിയുടെ 25-02-2024 മുതൽ നിർത്തി വച്ച അരി വിതരണം  പുതുച്ചേരിയിൽനിന്ന്  അരി വന്നതിനാൽ പുനരാരംഭിച്ചിരിക്കുന്നു.

ആയതിനാൽ ഡിസംബർ മാസത്തെ റേഷനരി കഴിഞ്ഞ ആഴ്ച ലഭ്യമാകാതിരുന്ന കാർഡുടമകൾക്ക് 

മഞ്ഞ കാർഡിന് - 10 Kgs, ചുവപ്പ് കാർഡിന് - 20  kgs (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള  കാർഡുടമകൾക്കൊഴികെ) താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വച്ചു  

04-03-2025 മുതൽ 06-03-2025 വരെ വിതരണം 

ചെയ്യുന്നതാണ്:-

1.  റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]


ചെറുകല്ലായി പ്രദേശം മുതൽ മാഹി ടൌൺ പ്രദേശം വരെ ഉള്ള കാർഡുടമകൾ 


2.പള്ളൂര്‍,കോയ്യോട്ടുതെരു, ഇടയില്‍പ്പീടിക - പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ.


ചാലക്കര മുതൽ പന്തക്കൽ വരെ (ചാലക്കര, ചെമ്പ്ര, പള്ളൂർ, ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി, ഇടയിൽ പീടിക, പന്തക്കൽ )ഉള്ള കാർഡുടമകൾ 


സമയം: രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ വൈകുന്നേരം 6 മണി വരെ.

വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Mob-No: - 7306 899 601

Mob No: - 9495 617 583


എന്ന്

സിവിൽ സപ്ലൈസ് ഓഫീസർ, മാഹി

Post a Comment

Previous Post Next Post