*പി.കെ.ഉസ്മാൻ മാസ്റ്റർ അനുസ്മരണവും* *പുഷ്പാർച്ചനയും സംഘടിപ്പിച്ചു*
മാഹി: മയ്യഴി വിമോചന സമര ചരിത്രത്തിലെ രക്ത നക്ഷത്രം പി.കെ. ഉസ്മാൻ മാസ്റ്റരുടെ അറുപത്തി ഏഴാം ഓർമ്മ ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.
ചാലക്കര പി.എം. ശ്രീ. ഉസ്മാൻ മാസ്റ്റർ ഹൈസ്കൂൾ അങ്കണത്തിൽ പൂർവ്വ വിദ്യാർഥി സംഘടന സഹപാഠിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ചരിത്രകാരൻ പി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സഹപാഠി ചെയർമാൻ കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.
കെ.വി. മുരളിധരൻ ,ഐ. അരവിന്ദൻ, രവീന്ദ്രൻ കളത്തിൽ, ആനന്ദ് കുമാർ പറമ്പത്ത്, എം. മുസ്തഫ മാസ്റ്റർ, കെ. ചിത്രൻ, എം.വി.റിസബ്
എന്നിവർ സംസാരിച്ചു.
പി.കെ.ഉസ്മാൻ മാസ്റ്റുടെ
ഛായാപടത്തിൽ പുഷ്പാർച്ചനയുമുണ്ടായി.
അനുസ്മരണ സമ്മേളനത്തിനു ശേഷം സമ്മേളനത്തിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
കെ. സുമ ലഹരി വിരുദ്ധ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
അനുസ്മരണ സമ്മേളനത്തിനു കെ.പി.വത്സൻ സ്വാഗതവും, കെ.പി. മനോജ് നന്ദിയും പറഞ്ഞു.
Post a Comment