*പുത്തലം ഭഗവതി ക്ഷേത്രം തിറ മഹോത്സവം*
*തിരുമുറ്റത്ത് നിറഞ്ഞാടി തെയ്യങ്ങൾ*
*തിറയാട്ടം സമാപിച്ചു*
മാഹി : പുത്തലത്ത് ഭഗവതി ക്ഷേത്രത്തിൽ തിറയാട്ടങ്ങൾ സമാപിച്ചു
തിരുമുറ്റം നിറഞ്ഞു നിന്ന ഭക്തജനങ്ങളുടെ മനം നിറച്ച് തെയ്യക്കോലങ്ങൾ കെട്ടിയാടി
അപൂർവ്വമായി മാത്രം കെട്ടിയാടുന്ന പൂക്കുട്ടിച്ചാത്തനും, ഗുളികനും,ഭഗവതിയും, ചെണ്ടമേളത്തോടൊപ്പം രൗദ്ര ഭാവത്തിൽ നിറഞ്ഞാടി ക്ഷേത്രാങ്കണത്തെ ഭക്തിയുടെ മൂർദ്ധന്യതയിലെത്തിച്ചപ്പോൾ തോലൻ മൂപ്പൻ തിറയും,മാർപ്പൊലിയൻ തിറയും , കാരണവരും,തലച്ചിലോൻ തിറയും ,പാമ്പൂരി കരുവൻ്റെയും മാർപ്പൊലിയൻ്റെയും കോലം മായ്ക്കലും ആ ബാലവൃദ്ധം ഭക്തർക്ക് ആസ്വാദനമായി.
14 വെള്ളിയാഴ്ച കരിയടിക്ക് ശേഷം 10 ദിവസം നീണ്ട് നിന്ന ഉത്സവം കൊടിയിറങ്ങും
Post a Comment