ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.
അഴിയൂർ ക്ലബ് ഡി സ്കോർപ്യൻസ്
ആർട്സ് &സ്പോർട്സ് ക്ലബ് ഇഫ്താർ സംഗമവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
ക്ലബ് പ്രസിഡന്റ് റഫീഖ് എസ് പി യുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (വടകര സർക്കിൾ) സോമസുന്ദരം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു .
എക്സൈസ് പോലീസ് ഉദ്യോഗസ്ഥർ
ക്ലബ് ഭാരവാഹികൾ,അഴിയൂർ പഞ്ചായത്ത് 17ആം വികസനസമിതി അംഗങ്ങൾ സാമൂഹിക -രാഷ്ട്രീയ- മത സംഘടനകളിൽപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങൾ വിദ്യാർത്ഥികൾ പ്രദേശ വാസികൾ എന്നിവർ പങ്കെടുത്തു
സിന്തറ്റിക് ഡ്രഗ്സ് എന്ന സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കുകയും, പുതു തലമുറയിൽ പെട്ട കുട്ടികൾ ലഹരിയിൽ അകപ്പെട്ടു പോവാൻ സാധ്യത ഉള്ളതിനാൽ അത്തരം കുട്ടികളെ നിരീക്ഷിക്കുന്നതിനോടൊപ്പം അവരെ സമൂഹം ചേർത്ത് പിടിച്ചു ലഹരി മാഫിയകളിൽ നിന്ന് സംരക്ഷിക്കണം എന്നും യോഗം ആവശ്യപ്പെട്ടു

Post a Comment