ന്യൂ മാഹി ഏടന്നൂർ അങ്കണവാടി - ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏടന്നൂർ വാർഡിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചു. ആധുനിക രീതിയിലുള്ള സ്മാർട്ട് അങ്കണവാടി നിർമ്മിക്കുന്നതിന് 6.80 സെന്റ് സ്ഥലം 612000 രൂപയ്ക്കാണ് പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയത്. ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ തിങ്കളാഴ്ച പൂർത്തീകരിച്ചു. അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന്റെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2025 ആഗസ്റ്റിന് മുമ്പായി അങ്കണവാടിയുടെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment