*കലയുടെ മഴവില്ലഴക് തീർത്തു രംഗോളി 2025 സമാപിച്ചു.*
മാഹി: ചെമ്പ്ര ഗവ.എൽ.പി സ്കൂൾ വാർഷികം ,രംഗോളി 2025' കുട്ടികളുടെ വർണ്ണാഭമായ കലാവതരണം കൊണ്ട് മഴവില്ലഴക് വിരിച്ചു സമാപിച്ചു.
മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ എം.എം. തനൂജയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സമഗ്രശിക്ഷ മാഹി ഏ. ഡി. പി. സി, പി.ഷിജു . മുഖ്യഭാഷണം നിർവ്വഹിച്ചു.
അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് വി.കെ. മഹേന്ദ്രൻ ആശംസകൾ നേർന്നു.
പ്രധാന അധ്യാപിക കെ.ഷിംന സ്വാഗതം പറഞ്ഞു.
ദീപ്തി ഹരിദാസ് സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു
എം.സി.അഞ്ജന ചടങ്ങിനു നന്ദി പറഞ്ഞു.
തുടർന്നു നടന്ന
കുട്ടികളുടെ കല ആഘോഷം ജനസാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.

Post a Comment