സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും 16 ന്
പള്ളൂർ: നാലു തറ മർച്ചൻ്റ്സ് ആൻ്റ് ഇൻ്റസ്ട്രിയലിസ്റ്റ് അസോസിയേഷനും ഡോ.ചന്ദ്രകാന്ത് നേത്രാലയും ചേർന്ന് സൗജന്യ നേത്രപരിശോധനയും തിമിര നിർണ്ണയ ക്യാമ്പും നടത്തുന്നു.16 ന് രാവിലെ ഒമ്പതിന് പള്ളൂർ വ്യാപാരഭവനിലാണ് ക്യാമ്പ് നടക്കുക. പത്ത് രോഗികൾക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാട്സ് ആപ്പ് നമ്പറിൽ പേര്, വയസ്, സ്ഥലം എന്നീ വിവരങ്ങൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
വാട്സ് ആപ്പ്: 9846752714, 9447229162.
Post a Comment