മാഹി സെവൻസ് ടൂർണ്ണമെൻ്റിൽ KDS കിഴിശ്ശേരിക്ക് ജയം*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ആറാമത് മത്സരത്തിൽ KDS കിഴിശ്ശേരി ( 3 - 2) ന് മാഹി മൈതാനം ബ്രദേർസിനെ പരാജയപ്പെടുത്തി
അഴിയൂർ സർവ്വീസ്സ് സഹകരണ ബാങ്ക് പ്രസിഡൻറ് പി.ശ്രീധരൻ,അഴിയൂർ സർവ്വീസ്സ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പ്രമോദ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരുടെ മുൻ സംഘടനാ നേതാവ് ശശിധരൻ PCH എന്നിവർ വിശിഷ്ടാതിഥികളായി താരങ്ങളെ പരിചയപ്പെട്ടു
മനോഷ് പുത്തലം, രഞ്ജിത്ത് മാണിക്കോത്ത് എന്നിവർ അനുഗമിച്ചു
*നാളെത്തെ മത്സരം*
KFC കാളിക്കാവ്
Vs
യൂറോസ്പോർട്സ് ,പടന്ന

Post a Comment