ഫ്ലവർഷോ:
സീഡ് ക്ലബ്ബ് അംഗങ്ങൾ പ്രകൃതി സൗഹൃദ ഉല്പന്നങ്ങൾ നൽകി
പള്ളൂർ: പളളൂർ വി.എൻ. പുരുഷോത്തമൻ സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ പുഷ്പ -ഫല - സസ്യ പ്രദർശന നഗരിയിലെ വേദിയിലെ വിശിഷ്ടാതിഥികൾക്ക് സമ്മാനിച്ചു. ഫ്ലവർ ഷോയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിലാണ് പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ നൽകിയത്.ചടങ്ങ് ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ, അധ്യക്ഷത വഹിച്ച അഡ്മിനിസ്ട്രേറ്റർ, ചടങ്ങിൽ സംസാരിച്ച മാഹി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ശിവദാസൻ, കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഫ്ലോസി മാന്വൽ, കൃഷി വകുപ്പ് ഓഫീസർ കെ.റോഷ് എന്നിവർ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി. സീഡിൻ്റെ മാഹി മേഖലാ കോർഡിനേറ്റർ കെ.കെ. സ്നേഹപ്രഭയുടെ നേതൃത്വത്തിൽ സീഡ് ക്ലബ്ബ് അംഗങ്ങൾ എം.സാൻവിയ, വേദിക സജിത്ത്, സി.അലോണ, ദേവ്ന ഉമേഷ്, ദേവാംഗന രജിത്ത്, എസ്.ശിവാനി, എസ്.ശിവകാമി എന്നിവർ ചേർന്നാണ് ഉത്പന്നങ്ങൾ കൈമാറിയത്. സ്ക്രീൻ പ്രിൻ്റ് ചെയ്ത തുണി സഞ്ചി, പേപ്പർ ബാഗ്, വിത്ത് പേന, പച്ചക്കറിവിത്ത്, കാർഡ് ബോർഡ് ഫയൽ, ഓഫീസ് ഫയൽ, സോപ്പ് എന്നിവയാണ് നൽകിയത്.
ഫ്ലവർ ഷോ 23 ന് സമാപിക്കും.

Post a Comment