പ്രധാനമന്ത്രിയുമായുള്ള സംവാദം തത്സമയ സംപ്രേക്ഷണം ചെയ്തു
മാഹി. പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പ് ബോർഡ് പരീക്ഷാ വിദ്യാർത്ഥികളുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംവാദം ഇന്നലെ കാലത്ത് 11 മണി മുതൽ മാഹി പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ തത്സമയ സംപ്രേക്ഷണം ചെയ്തു. അതോടൊപ്പം ദേശീയ തലത്തിൽ സംഘടിപ്പിച്ച പ്രസ്‌തുത പരിപാടിയിൽ പങ്കാളിയാവാൻ പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം ലഭിച്ചു. പരിപാടി വീക്ഷിക്കുന്നതിനായി വിദ്യാലയത്തിൽ ഇൻറർനെറ്റ് സൗകര്യം, ഇൻററാക്ടീവ് പാനൽ എൽസിഡി പ്രൊജക്ടർ എന്നീ സംവിധാനങ്ങൾ പ്രത്യേകം സജ്ജമാക്കിയിരുന്നു. വിദ്യാലയത്തിലെ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള മുഴുവൻ വിദ്യാർഥികളും ,അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാലയ പ്രിൻസിപ്പൽ ഗിനീഷ് കുമാറിന്റെ നേതൃത്വത്തിൽ അധ്യാപകരായ സുഷമ,ബാസിമ,പ്രസന്ന, ലോകേഷ് എന്നിവർ മേൽനോട്ടം വഹിച്ചു

Post a Comment