ഫ്രഞ്ചുകാരായ വധൂവരന്മാരുടെ മാംഗല്യത്തിന് സാക്ഷിയായി വേണുഗോപാലൻ
മാഹി: ഫ്രഞ്ചുകാരായ കൃസ്ത്യൻ യുവാവിനും യുവതിക്കും ഹിന്ദു ക്ഷേത്രത്തിൽ വെച്ച് ഹൈന്ദവാചാരമനുസരിച്ച് മാംഗല്യം. ഹിന്ദു മതആചാരപ്രകാരം കേരളീയ വേഷവിധാനങ്ങളുമായി ഫ്രാൻസിലെ ഇമ്മാനുവലും, എമിലിയുമാണ് അഴിയുർ ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ വെച്ച് വരണമാല്യം ചാർത്തിയത്. ക്ഷേത്രം മേൽശാന്തി അനിശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്
ഫ്രാൻസിൽ നിന്നും 16 അംഗ സംഘത്തോടൊപ്പമാണ് ഇവർ പഴയ ഫ്രഞ്ച് കോളനിയായ മയ്യഴിയിലെത്തിയത്.
ഭാരതിയ സംസ്ക്കാരത്തെക്കുറിച്ചും, മയ്യഴിയെക്കുറിച്ചുമെല്ലാം ധാരാളം വായിച്ചറിഞ്ഞ ഇമ്മാനുവലിനും, എമിലിക്കും ഏറെ നാളത്തെ മോഹമാണ് വേണുഗോപാല ക്ഷേത്രത്തിൽ പൂവണിഞ്ഞത്.

Post a Comment