o പൂഴിത്തലയിൽ കാട്ടുപന്നി ഭീഷണി;ജനങ്ങളുടെ ആശങ്ക അകറ്റുക: എസ്ഡി പി ഐ
Latest News


 

പൂഴിത്തലയിൽ കാട്ടുപന്നി ഭീഷണി;ജനങ്ങളുടെ ആശങ്ക അകറ്റുക: എസ്ഡി പി ഐ

 *പൂഴിത്തലയിൽ കാട്ടുപന്നി ഭീഷണി;ജനങ്ങളുടെ ആശങ്ക അകറ്റുക: എസ്ഡി പി ഐ



പൂഴിത്തല:

പൂഴിത്തല ഭാഗത്ത്  കാട്ടുപന്നിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിലാണെന്നും കാട്ടുപന്നി ഭീഷണി പരിഹരിക്കാൻ ആവശ്യമായ നടപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും എസ്ഡിപിഐ പൂഴിത്തല ബ്രാഞ്ച് പ്രസിഡൻ്റ് ഷാമിൽ പികെ പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി പൂഴിത്തല പടിഞ്ഞാറ് ചിള്ളിപ്പറമ്പ് ഭാഗത്താണ് നാട്ടുകാർ കാട്ടുപന്നിയെ കണ്ടത്.

ഇതിനുമുമ്പും അഴിയൂരിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിയെ കൂട്ടത്തോടെ കണ്ടിട്ടുണ്ട്.

കഴിഞ്ഞമാസം കോറോത്ത് റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ  ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

പുലർച്ചെ തൊഴിലിനു പോകുന്ന മത്സ്യത്തൊഴിലാളികൾ,

മദ്രസ,സ്കൂൾ,അംഗനവാടി വിദ്യാർത്ഥികൾ, തുടങ്ങി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശത്ത് കാട്ടുപന്നിയെ കണ്ടതിൽ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.

വന്യമൃഗങ്ങളുടെ ആക്രമണം പെരുകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടി ത്വരിത ഗതിയിൽ ഉണ്ടാവണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post