o ആർ. സുധീഷിനെ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ആദരിക്കുന്നു
Latest News


 

ആർ. സുധീഷിനെ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ആദരിക്കുന്നു


ആർ. സുധീഷിനെ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ആദരിക്കുന്നു



ന്യൂമാഹി: എഴുത്തു ജീവിതത്തിന്റെ 50ാം വാർഷികത്തിൽ വി.ആർ. സുധീഷിനെ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി ആദരിക്കുന്നു. 

2025 ഫിബ്രവരി 27 വ്യാഴം വൈകീട്ട് 4ന് പെരിങ്ങാടി എം. മുകുന്ദൻ പാർക്കിൽ  പരിപാടി ഉദ്ഘാടനവും ആദരസമർപണവും എം. മുകുന്ദൻ നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ അസീസ് മാഹി അധ്യക്ഷത വഹിക്കും. കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. പി. കൃഷ്ണപ്രസാദിന്റെ 'ഹൂറി' ചെറുകഥാ സമാഹാരം എം. മുകുന്ദൻ പ്രകാശനം ചെയ്യും. മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങും. ഉത്തമരാജ് മാഹി പുസ്തക പരിചയം നടത്തും. ന്യൂ മാഹി പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി എം.കെ. സെയ്ത്തൂൻ, ഡോ. പി. രവീന്ദ്രൻ, രാജേഷ് പനങ്ങാട്ടിൽ, ജസ്‌ലിം മീത്തൽ, വി.കെ. രാധാകൃഷ്ണൻ, പ്രദീപ്‌ കൂവ, സംഘാടക സമിതി ജന. കൺവീനർ സി.വി. രാജൻ പെരിങ്ങാടി, സി.കെ. രാജലക്ഷ്മി, സാലിഹ് പി.കെ.വി ആശംസകൾ നേരും. എൻ.വി. അജയകുമാർ സ്വാഗതവും എം.എ കൃഷ്ണൻ നന്ദിയും പറയും. 

തുടർന്ന് ഗാനസന്ധ്യയും നൃത്താവിഷ്കാരവും നടക്കും. 


അനുബന്ധ പരിപാടിയായി 27 ന് രാവിലെ 9 ന് മലയാളകലാഗ്രാമത്തിൽ വി.ആർ സുധീഷിന്റെ കഥാസന്ദർഭങ്ങൾ അടിസ്ഥാനമാക്കി ശ്രീനി പാലേരി രചിച്ച ചിത്രങ്ങളുടെ പ്രദർശനം കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. സാലിഹ് പി.കെ.വി അധ്യക്ഷത വഹിക്കും.

എം.സി.ജീവാനന്ദൻ, സോമൻ മാഹി, വിനയൻ പുത്തലം, കെ.വി.ദിവിത

സംസാരിക്കും.


രാവിലെ 10 മണിക്ക് എം. മുകുന്ദൻ പാർക്കിൽ നടക്കുന്ന ചെറുകഥാ ശില്പശാല വി.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷനാവും. വി.ആർ സുധീഷ്, താഹ മാടായി ക്‌ളാസുകൾ നയിക്കും. ക്യാമ്പ് ഡയറക്ടർ ഉത്തമരാജ് മാഹി, എൻ.കെ സജീഷ്, വി.മനോജ്‌, ഷാജി കൊള്ളുമ്മൽ എന്നിവർ സംസാരിക്കും. വേദിയിൽ സുധീഷ് പൂക്കോമിന്റെ രേഖാ ചിത്ര പ്രദശനവും നടക്കും.


പത്രസമ്മേളനത്തിൽ അസീസ് മാഹി, സി.വി. രാജൻ പെരിങ്ങാടി, സാലിഹ് പി.കെ.വി, ഉത്തമരാജ് മാഹി, എം.എ. കൃഷ്ണൻ, എൻ.വി. അജയകുമാർ, സി.കെ. രാജലക്ഷ്മി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post