ഹെൽത്ത് എൻ്റെർടെയിൻമെൻ്റ്' ഗ്രൂപ്പിന് രൂപം നൽകി.
മാഹി ആരോഗ്യ വകുപ്പിൻ്റെ കീഴിൽ കലാകാരന്മാരെയും കലാകാരികളെയും അണി നിരത്തികൊണ്ട് 'ഹെൽത്ത് എൻ്റെർടെയിൻമെൻ്റ്' ഗ്രൂപ്പിന് രൂപം നൽകി. ആരോഗ്യ വകുപ്പിൻ്റെ പ്രഥമ പരിപാടി മാഹി പള്ളൂരിൽ നടന്ന ഫ്ലവർ ഷോയിൽ അരങ്ങേറി. ആദ്യ ദിനത്തിൽ മ്യൂസിക്ക് നൈറ്റാണ് അരങ്ങേറിയത്. വരും ദിനങ്ങളിൽ ഗാനമേളയ്ക്ക് പുറമെ ഡാൻസും ചേർന്ന് അവതരിപ്പിക്കാനാണ് തീരുമാനം. ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് രക്ഷാധികാരിയായ ഗ്രൂപ്പിൽ പതിനഞ്ചോളം കലാകാരന്മാർ മാറ്റുരയ്ക്കുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ പി.പി.രാജേഷും സഹ കോർഡിനേറ്റർ മാരായ സന്തോഷ് കുമാർ.കെ., വിശ്വലാൽ.വി.എന്നിവർ അറിയിച്ചു.

Post a Comment