സമാജരക്ഷയ്ക്ക് പഞ്ചപരിവർത്തൻ
ഭാരതീയ കുടുംബ സംവിധാനം ഊട്ടിയുറപ്പിക്കുന്നത്തോടൊപ്പം പൗരധർമ്മം പാലിച്ച് സാമൂഹ്യസമരസതയോടെ സ്വദേശി ശീലം അനുഷ്ഠിച്ച് പരിസ്ഥിതിയെ കാത്തു സംരക്ഷിച്ചു മാത്രമേ സമാജത്തിന് നിലനിൽക്കാൻ സാധിക്കയുള്ളൂ എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം കണ്ണൂർ വിഭാഗ് വ്യവസ്ഥാ പ്രമുഖ് സജീവൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. തെറ്റായ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമൂഹത്തിനെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള മന്ത്രമാണ് പഞ്ചപരിവർത്തൻ എന്ന അഞ്ചു തത്വങ്ങളിലൂടെ നാം മുന്നോട്ടുവയ്ക്കുന്നത്. ആ മന്ത്രം മുഴുവൻ ജനങ്ങളും ഏറ്റെടുത്ത് പാലിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സമ്മേളനത്തിൽ പഞ്ചപരിവർത്തനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിചാരകേന്ദ്രം സ്ഥാനീയ സമിതി പ്രസിഡണ്ട് എൻ. സി. സത്യനാഥ് അദ്ധ്യക്ഷം വഹിച്ചു. കെ. പി. മനോജ് സ്വാഗതവും പ്രകാശൻ ജനനി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി അഡ്വ. ബി. ഗോകുലൻ (പ്രസിഡന്റ് ), ഭരത് ദാസ്,
ജനനി പ്രകാശൻ (വൈസ് പ്രസിഡന്റുമാർ ), കെ. പി. മനോജ് (സെക്രട്ടറി),
വി. പി. കൃഷ്ണരാജ്,
സുരേഷ് ബാബു ജയസൂര്യ
(ജോയിന്റ് സെക്രട്ടറിമാർ), പി. ടി. ദേവരാജൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment