ഒളവിലം വള്ളി നായക മഠം വാർഷിക മഹോത്സവം
തലശ്ശേരി: ജാതി, മത ഭേദമില്ലാതെ വന്നണയുന്ന അവശന്മാർക്കും ആലംബഹീനർക്കും ആശ്വാസവും സഹായവും രോഗികൾക്ക് ചികിത്സാ മാർഗ്ഗവും ഉപദേശിച്ചു നൽകുന്ന ചൊക്ലി ഒളവിലത്തെ ശ്രീ പുനത്തിൽ ശ്രീധരാനന്ദ സ്വാമികൾക്കുള്ള ഗുരു പൂജയും സ്വാമികൾ സ്ഥാപിച്ച വള്ളി നായക മഠത്തിന്റെ വാർഷിക മഹോൽസവവും ഈ മാസം 11,12 തീയ്യതികളിൽ ആഘോഷിക്കുമെന്ന് മഠം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. 11 ന് വൈകിട്ട് 4 മണിക്ക് ഗണപതി ഹോമവും 6.30 ന് തൈപ്പൂയ്യവും നടത്തും 12 ന് ബുധനാഴ്‌ച രാവിലെ മുതൽ രാത്രി വരെ ദിവസം മുഴുവൻ നീളുന്ന പൂജാ പ്രാർത്ഥനകളുംആദ്ധ്യാത്മിക പ്രഭാഷണം, മറ്റ് കലാപരിപാടികളും ണ്ടാവും.. ബുധൻ ഉച്ച 12.30 ന് അന്നദാനം. വൈകിട്ട് 5.30ന് കൊടിയേറ്റം. 6.30 ന് ദീപാരാധനയും 6.45 ന് ഭജന, മുത്തുക്കുട, താലപ്പൊലി, വാദ്യമേളങ്ങളോട് കൂടിയ തേരെഴുന്നള്ളത്തും 7.30 ന് സുബ്രമണ്യ പൂജയും 8മണിക്ക് സുബ്രമണ്യ തത്വം എന്ന വിഷയത്തെക്കുറിച്ച് ദിവ്യ അഴിയൂർ ആദ്ധ്യാത്മിക പ്രഭാഷണവും നടത്തും.രാത്രി 9ന് ദ്രുപദ് സാജനും ദ്രുവ് ഡി കുറുപ്പും നേതൃത്വം നൽകുന്ന വയലിൻ ഫ്യൂഷനും തുടർന്ന് ഭക്തി ഗാന മേളയും അരങ്ങേറും.. വാർത്താ സമ്മേളനത്തിൽ കെ. ദയാനന്ദൻ, പ്രശാന്ത് വടകര, ദിലീപ് പുനത്തിൽ, സി. സത്യൻ,ദിലീപ് പുനത്തിൽ പങ്കെടുത്തു.

Post a Comment