o നാടിൻ്റെ ഉത്സവമായി സ്കൂൾ വാർഷികം
Latest News


 

നാടിൻ്റെ ഉത്സവമായി സ്കൂൾ വാർഷികം

 *നാടിൻ്റെ ഉത്സവമായി സ്കൂൾ വാർഷികം.*



തലശ്ശേരി: കാവുംഭാഗം എൽ.പി. സ്കൂളിൻ്റെ നൂറ്റിപ്പതിനാലാം വാർഷിക ആഘോഷം  ജനപങ്കാളിത്തം കൊണ്ട് നാടിൻ്റെ ഉത്സവമായി.


രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും ഉത്സാഹത്തോടെ പങ്കെടുത്ത ആഘോഷം ചലച്ചിത്ര പിന്നണി ഗായകൻ എം മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ഭാവി  വാഗ്ധാനങ്ങളായി വളരുന്ന കുഞ്ഞുങ്ങളെ മാനസിക സമ്മർദ്ദമില്ലാതെ വളർത്താൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഭാരിച്ച ഉത്തരവാദിത്വം ഉണ്ടെന്ന്  മുസ്തഫ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു.

 

സംഘാടക സമിതി കൺവീനർ സി.പി. പ്രജിത്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിമിക്രി കലാ രംഗത്തെ അത്ഭുതബാലനും ചാനൽ താരവുമായ എ.എസ്.മുഹമ്മദ് ആസിം

മുഖ്യാതിഥിയായി.

ആസിം അവതരിപ്പിച്ച മിമിക്രി ഇനങ്ങൾ കാണികളെ വിസ്മയിപ്പിച്ചു.


തലശ്ശേരി നോർത്ത് എ. ഇ. ഒ,കെ.എ.ബാബുരാജ്  വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.


മുൻ പ്രധാനാധ്യാപിക എം.സീത എൻഡോവ്മെൻ്റുകൾ സമർപ്പിച്ചു


പ്രധാനാധ്യാപിക വി.വി. ദിവ്യ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു .


ഷാലിമ സജിത്ത് ആശംസകൾ നേർന്നു.


സംഘാടക സമിതി ചെയർമാർ ഡിലിൻ പാറായി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൈമ നന്ദിയും പറഞ്ഞു.


തുടർന്നു വിദ്യാർഥികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.

Post a Comment

Previous Post Next Post