മയ്യഴി ഫുട്ബാളിന് കിക്കോഫ്
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ 2025 ഫിബ്രവരി 08 മുതൽ 23 വരെ മയ്യഴി ഫ്ലഡ് ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ,സൈലം ഷീൽഡിന്നും , റണ്ണേർസിനുള്ള ലക്സ് ഐവി സലൂൺ ട്രോഫി ക്കും മെൻസ് ക്ലബ്ബ് സലൂൺ ഷീൽഡിന്നും വേണ്ടിയുള്ള നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ ഉത്ഘാടനം കൊയിലാണ്ടി MLA ശ്രീമതി. ജമീലാ കാനത്തിൽ നിർവ്വഹിച്ചു.
മാഹി സ്പോർട്സ് ക്ലബ്ബ് ജനറൽ സിക്രട്ടറി അടിയേരി ജയരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാർ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ചു.
സെവൻസ് ഫുട്ബാൾ അസോസ്സിയേഷൻ സംസ്ഥാന സിക്രട്ടറി എം.സുമേഷ് കോളിക്കടവ് മുഖ്യഭാഷണവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ നികിലേഷ് കെ.സി. നന്ദിയും പറഞ്ഞു.
മാഹി സ്പോർട്സ് ക്ലബ്ബിൻ്റെ പതാക ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിലും സെവൻ ഫുട്ബാൾ അസോസ്സിയേഷൻ്റെ പതാക സംസ്ഥാന സിക്രട്ടറി സുമേഷ് കോളിക്കടവും മൈതാനത്ത് ഉയർത്തി.
കുട്ടികളുടെയും കളിക്കാരുടേയും മാർച്ച് പാസ്റ്റ്, നൃത്തനൃത്യങ്ങൾ, മാനത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത വെടിക്കെട്ടും ആകാശസീമകളിലേക്ക് യാത്രയായ വർണ്ണ ബലൂണുകളും ,തലശ്ശേരിയിലെ ഗായക സംഘവും ബാൻ്റ് വാദ്യങ്ങളും ഉത്ഘാടന സമ്മേളനത്തിന് മാറ്റു കൂട്ടി.
മുഖ്യാതിത്ഥികളും സ്പോൺസർമാരുടെ പ്രതിനിധികളും മൈതാനത്ത് കളിക്കാരെ പരിചയപ്പെട്ടു.
ഉത്ഘാടന മത്സരത്തിൽ ഫിഫ മഞ്ചേരി , FC തൃക്കരിപ്പൂരിനെ (3 - 1) ന് പരാജയപ്പെടുത്തി.
ഫിഫ മഞ്ചേരിക്കു വേണ്ടി സാലി (5), അർനോൾഡ് (8)
ഫ്രാൻസിസ് (33)
തൃക്കരിപ്പൂരിനു വേണ്ടി
ബെല്ലി (11)
ഓരോ ഗോൾ വീതം നേടി
*നാളെത്തെ മത്സരം*
കളി വൈകീട്ട് O7.15 ന്
ഉഷ FC തൃശൂർ
Vs
ലക്കി കോട്ടപ്പുറം



Post a Comment