പൂർവ്വ വിദ്യാർത്ഥി സംഗമം
പൂർവ്വ വിദ്യാർത്ഥികളെ കോളജിൻ്റെ വികസന പ്രവർത്തനത്തിൽ ഭാഗഭാക്കാക്കുക എന്ന ലക്ഷ്യത്തോടെ
മാഹി മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ കോളജ് അങ്കണത്തിൽ സംഗമിച്ചു. കോളേജിനെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം കൊണ്ടു സംഗമം ശ്രദ്ധേയമായി. ആസന്നമായ നാഷണൽ അസെസ്മെൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ (NAAC) സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിൽ ചേർന്ന സംഗമം പൂർവ്വ വിദ്യാർത്ഥിയും മാഹി എം.എൽ.എയുമായ ശ്രീ രമേഷ് പാറമ്പത്ത് ഉദ്ഘാടനം ചെയ്തു.അലുംനി അസോസിയേഷൻ പ്രസിഡൻ്റ് സി.എച്ച്.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ശ്രീ കെ.കെ ശിവദാസൻ നിർദ്ദിഷ്ട കോളജ് വികസന പദ്ധതി അവതരിപ്പിച്ചു. എം.പി.ശിവദാസൻ,സെക്രട്ടറി അലുംനി അസോസിയേഷൻ,സജീവൻ പാറമ്മേൽ,ആശാലത.പി.പി. ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു. സംഘടന ശാക്തീകരണത്തിൻ്റെഭാഗമായി തുടർ പ്രവർത്തനങ്ങൾക്കായി ഇരുപത്തിയേഴംഗ നിർവ്വാഹകസമിതി രുപീകരിച്ചു

Post a Comment