*മക്കൾ മണ്ഡൽ അവാർഡ്, മാഹി പോലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും*
മാഹി പോലീസിന് അഭിമാനമായി എസ്.ഐ.കിഷോർ കുമാറും എ എസ് ഐശ്രീജേഷും. പുതുച്ചേരി പോലീസിൻ്റെ മക്കൾ മണ്ഡൽ അവാർഡിന് അർഹരായിരിക്കുകയാണ് ഇരുവരും. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ എസ്.കൈലാസനാഥൻ്റെ സാന്നിധ്യത്തിൽ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമിയാണ് അവാർഡ് സമ്മാനിച്ചത്.
പുതുച്ചേരി പോലീസിൻ്റെ പുതിയ പദ്ധതിയാണ് ഇത്. അതിൽ സൂപ്പർ കോൾസ് അവാർഡിനാണ് ഇരുവരും അർഹരായത്. ഡിജിപി ഷാലിനി സിംഗും ചടങ്ങിൽ പങ്കെടുത്തു. നിരവധി മോഷണം, കൊലപാതകം, വഞ്ചന, പോക്സോ കേസ്സുകൾ തെളിയിച്ചതിനാണ് അവാർഡ്. മാഹിയിൽ എത്തി മോഷണം നടത്തി അന്യസംസ്ഥാനങ്ങളിൽ ഉൾപ്പെടെ കടന്ന പ്രതികളെ അതിസാഹസികമായി പിടികൂടിയത് ഇരുവരുടെയും നേതൃത്വത്തിലായിരുന്നു.
ഈ മക്കൾ മണ്ഡൽ എന്നാൽ ആഴ്ചതോഴും പുതുച്ചേരി സംസ്ഥാനത്തെ ഓരോ പോലീസ് സ്റ്റേഷനിലും ജനങ്ങളെ വിളിച്ചു വരിത്തി അല്ലെങ്കിൽ ജനങ്ങളുടെ ഇടയിൽ എത്തി പരാതി സ്വീകരിക്കുന്ന പദ്ധതിയാണ്. സ്റ്റേഷനിലെ എസ് എച്ച് ഒ നേരിട്ട് എത്തിയാണ് പരാതി സ്വീകരിക്കുന്നത്

Post a Comment