*മതേതര കക്ഷികൾ ഒരുമിച്ച് നിന്നാൽ മാത്രമേ ബിജെപിയെ പരാജയപ്പെടുത്താനാവൂമെന്ന്*
*പ്രൊഫ: ഖാദർ മൊയ്തീൻ*
കാരയ്ക്കൽ [ പോണ്ടിച്ചേരി ]
ഇന്ത്യയുടെ ജനാധിപത്യ മതേതര സ്വഭാവം നില നിർത്താൻ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്നും അതിൻ്റെ കൂടെ മുസ്ലിം ലീഗ് ശക്തമായി നിലകൊള്ളുമെന്നും പ്രൊഫ: ഖാദർ മൊയ്തീൻ പറഞ്ഞു.
പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് എക്സിക്യൂട്ടീവ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണങ്ങൾ യഥാർത്ഥത്തിൽ ഭരണ ഘടനക്കു നേരെയാണ്. ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷം മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷാ സമൂഹങ്ങളുടെ അവകാശങ്ങൾ ഓരോ ദിവസം കവർന്നെടുക്കപ്പെടുകയാണ്.
ബി ജെ പി ഭരണത്തിൽ പോണ്ടിച്ചേരി നേരിടുന്നത് വികസന മുരടിപ്പാണെന്നും ഇതിനെതിരെയും മുസ്ലിം ലീഗ് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡൻ്റ് കാരയ്ക്കൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന വൈ: പ്രസിഡൻ്റ് പി.യൂസുഫ്, മുഹമ്മദ് ആരിഫ് മരയ്ക്കാർ, അബ്ദുൽ നസീർ, പി.ടി കെ റഷീദ്, ഉമറുൽ ഫാറൂഖ്, ഇബ്രാഹിം മുഹമ്മദ്, ഇസ്മായിൽ ചങ്ങരോത്ത്, അബൂദർ കാരയ്ക്കൽ, എന്നിവർ സംസാരിച്ചു

Post a Comment