o മയ്യഴി നഗരസഭ: വ്യാപര ലൈസൻസ് 28 വരെ പിഴ കൂടാതെ പുതുക്കാൻ അവസരം
Latest News


 

മയ്യഴി നഗരസഭ: വ്യാപര ലൈസൻസ് 28 വരെ പിഴ കൂടാതെ പുതുക്കാൻ അവസരം

 *മയ്യഴി നഗരസഭ: വ്യാപര ലൈസൻസ് 28 വരെ പിഴ കൂടാതെ പുതുക്കാൻ അവസരം*



മയ്യഴി മുനിസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ 2025 - 26 വർഷത്തെ ലൈസൻസ് ഫിബ്രവരി 28 വരെ പിഴ കൂടാതെ പുതുക്കുവാൻ അവസരം. അപേക്ഷകർ 2024-25 വർഷത്തെ കെട്ടിട നികുതി രസിതും ഫുഡ് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ ഫുഡ് ലൈസൻസും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

ചാലക്കര, പളളൂർ, പന്തക്കൽ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷകൾ ഫിബ്രവരി 12,13,14 തീയ്യതികളിൽ പളളൂർ എത്താസിവിൽ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മയ്യഴി നഗരസഭ കമ്മീഷണർ അറിയിച്ചു.


Post a Comment

Previous Post Next Post