സെമിനാർ
ന്യൂമാഹി : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ
" ശ്രീ നാരായണ ഗുരുവും സനാതന ധർമ്മവും " എന്ന വിഷയത്തിൽ ന്യൂമാഹി ടൗണിൽ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
സുരാജ് ചിറക്കര അധ്യക്ഷത വഹിച്ചു. മനോജ് കുമാർ പഴശ്ശി, ടി എം ദിനേശൻ, പ്രവീണ രാധാകൃഷ്ണൻ, കെ ജയപ്രകാശൻ, പി വിനീഷ് എന്നിവർ സംസാരിച്ചു. പി ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് പി രഘുനാഥിന്റെ നേതൃത്വത്തിൽ ഭാവ ഗായകൻ്റെ ഗാനങ്ങൾ കോർത്തിണക്കി ഗാനാഞ്ജലി അവതരിപ്പിച്ചു.

Post a Comment