ബസ് കാത്തിരുപ്പ് കേന്ദ്രം മദ്യപാന്മാർ കയ്യടക്കി
ന്യൂമാഹി: കണ്ണൂർ ജില്ലയുടെ പ്രവേശന കവാടമായ ന്യൂ മാഹി ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ മദ്യപശല്യം രൂക്ഷം
മദ്യപർ വെള്ളമടിച്ച് ഇവിടെ കിടക്കുന്നതും ഛർദ്ദിയും വിസർജ്ജ്യവും കാരണം പലപ്പോഴും ഇവിടെ എത്തുന്ന വിദ്യാർത്ഥികൾക്കും സ്ത്രീകൾ ഉൾപെടെയുളള ജോലിക്കും മറ്റും പോകുന്നവർക്ക് കയറി നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്
സീബ്രാലൈൻ മുൻ കാലങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻപിലാണ് ഉണ്ടാവാറുള്ളത് ഇത് മാറ്റിയത് ജനങ്ങൾക്ക് ഉപകാരമില്ലാത്ത രീതിയിലാണ് ഉള്ളത്.
ന്യൂ മാഹിഔട്ട് പോസ്റ്റിൽ പോലീസിന്റെ സേവനം ഇല്ലത്തതും ഇവിടുത്തെ യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു
ജനങ്ങൾക്ക് സുരക്ഷിതമായി കയറി നിൽക്കാൻ ആവശ്യമായ സംവിധാനം ഒരുക്കാൻ അധികൃതർ നടപടി ഉണ്ടാവണം എന്നാണ് യാത്രികരുടെ ആവശ്യം

Post a Comment