*രക്ഷാകർതൃ ബോധവല്ക്കരണ സെമിനാർ!*
മാഹി: ചാലക്കര പി.എം. ശ്രീ.ഉസ്മാൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ രക്ഷാകർതൃ ബോധവല്ക്കരണ സെമിനാർ സംഘടിപ്പിക്കുന്നു.
രക്ഷിതാക്കളുടെ ഉത്കണ്ഠ അകറ്റാനും കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി
'പോസിറ്റീവ് പാരൻ്റിങ്ങ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ബോധ വല്ക്കരണ സെമിനാർ പ്രമുഖ സൈക്കോളജിസ്റ്റും കൗൺസിലറുമായ പ്രമോദ് കുന്നാവ് നയിക്കും.
ഫെബ്രുവരി 13 നു വ്യാഴാഴ്ച രാവിലെ 9.30 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന രക്ഷാകർതൃ സംഗമത്തിൽ
പ്രധാനാധ്യാപകൻ കെ. വി മുരളീധരൻ, അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് കെ.വി. സന്ദീവ് മുൻ പ്രധാനാധ്യാപകൻ എം. മുസ്തഫ മാസ്റ്റർ ചിത്രകലാധ്യാപകൻ കെ.കെ. സനിൽ കുമാർ മുതിർന്ന അധ്യാപിക പി.ശിഖ, പി.ഇ.സുമ എന്നിവർ പങ്കെടുക്കും

Post a Comment