o ശിങ്കാരി മേളം കലാകാരികളെ ആദരിച്ചു
Latest News


 

ശിങ്കാരി മേളം കലാകാരികളെ ആദരിച്ചു

 

ശിങ്കാരി മേളം  കലാകാരികളെ ആദരിച്ചു



അഴിയൂർ ഗ്രാമപഞ്ചായത്ത്  മൂന്നാം വാർഡ് അനുഗ്രഹ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അഴിയൂർ പഞ്ചായത്തിലെശിങ്കാരി മേളം  കലാകാരികളായ അഴിയൂർ പഞ്ചായത്ത് CDS ചെയർപേഴ്സൺ ബിന്ദു ജെയ്സൺ, പ്രിയ പുളിയേരിക്കണ്ടി എന്നിവരെ ആദരിച്ചു.

  അനുഗ്രഹ കുടുംബശ്രീ സെക്രട്ടറി  മഹിജ തോട്ടത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിലിൻ്റെ അധ്യക്ഷതയിൽ  ബിന്ദു ജെയ്സൺ, പ്രിയ പുളിയേരിക്കണ്ടി എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു. ഗൌരി ഷാരംഗ്, നിഷാന കരിക്കാട്ട് , ബിന്ദു പാക്കത്ത് വയൽ ,രേഷ്മ നിയ നിവാസ്  എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post