ന്യൂമാഹിയിൽ പലഹാര ഗ്രാമം പദ്ധതി നാളെ തുടങ്ങും
ന്യൂമാഹി: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ന്യൂമാഹി പഞ്ചായത്തിൽ നടപ്പിലാക്കുന്ന പലഹാര ഗ്രാമം പദ്ധതി വ്യാഴാഴ്ച തുടങ്ങും.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ തുടങ്ങുന്ന പലഹാര ഗ്രാമം പദ്ധതിയുടെ വില്പനകേന്ദ്രം വൈകുന്നേരം 4.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിക്കും.
Post a Comment