o *വി എൻ പി സ്കൂളിൽ പുഷ്‌പ-ഫല-സസ്യ പ്രദർശനം പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി ഉദ്ഘാടനം ചെയ്തു*
Latest News


 

*വി എൻ പി സ്കൂളിൽ പുഷ്‌പ-ഫല-സസ്യ പ്രദർശനം പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി ഉദ്ഘാടനം ചെയ്തു*

 *വി എൻ പി  സ്കൂളിൽ  പുഷ്‌പ-ഫല-സസ്യ പ്രദർശനം പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമി ഉദ്ഘാടനം ചെയ്തു* 

മാഹി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 19 മുതൽ 23 വരെ പള്ളൂർ വി എൻ പുരുഷോത്തമൻ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്ന  പതിനെട്ടാമത് പുഷ്‌പ-ഫല-സസ്യ പ്രദർശനം 

 ബുധനാഴ്ച്ച വൈകീട്ട്   പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം നിർവഹിച്ചു


പുതുച്ചേരി സ്പ‌ീക്കർ ആർ  സെൽവം  കൃഷി വകുപ്പ് മന്ത്രി ജയകുമാർ, പുതുച്ചേരി കൃഷി-കർഷക ക്ഷേമവകുപ്പ്  ഡയറക്‌ടർ  എസ്. വസന്തകുമാർ, പുതുച്ചേരി കൃഷി സെക്രട്ടറി നെടുഞ്ചേഴിയൻ I.A.S, മാഹി M.L.A  രമേശ് പറമ്പത്ത്, പുതുച്ചേരി ഡെപ്യൂട്ടി സ്‌പീക്കർ രാജവേലു എന്നിവർ  പങ്കെടുത്തു

എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം 

അഞ്ചു ദിവസങ്ങളിലായി നടത്തുന്ന പ്രദർശനം രാവിലെ 9.00 മണി മുതൽ രാത്രി 9.00 മണി വരെ ഉണ്ടായിരിക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

20-ാം തീയതി രാവിലെ 11 മണിക്ക് മഹിളകൾക്കായി പാചക മത്സരം ഉണ്ടായിരിക്കും

മേള നടക്കുന്ന  ദിവസങ്ങളിൽ വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. പ്രദർശനോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ,സംരഭകർ എന്നിവർ പ്രദർശന/ വില്പന സ്റ്റാളുകൾ ,പ്രദർശനത്തിന്റെ അവസാന ദിവസമായ 23-ാം തീയതി പ്രദർശന വസ്‌തുക്കളുടെ വിൽപ്പന എന്നിവ  ഉണ്ടായിരിക്കുന്നതാണ്














Post a Comment

Previous Post Next Post