*ആശ്വാസമായി ഇംഗ്ലീഷ്!*
മാഹി: വിദ്യാഭ്യാസ മേഖലയിൽ പുതു ചരിത്രം കുറിച്ചു കൊണ്ട് ഇന്നാരംഭിച്ച സി.ബി.എസ്. സി. പത്താം ക്ലാസ്സ്. പരീക്ഷയിലെ ആദ്യ വിഷയം ഇംഗ്ലീഷ് കുട്ടികൾക്ക് ആശ്വാസമേകുന്നതായി.
വേണ്ടത്ര മുന്നൊരുക്കം ഇല്ലാതെ പോണ്ടിച്ചേരി സംസ്ഥാനത്ത് ഒറ്റയടിക്ക് നടപ്പാക്കിയ പുതിയ സി.ബി.എസ്. സി.പാഠ്യപദ്ധതി കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കയിൽ ആഴ്ത്തിയിരുന്നു.
കുട്ടികളിൽ ആത്മവിശ്വമുണ്ടാക്കി അവരെ പരീക്ഷക്ക് ഒരുക്കിയെടുക്കാൻ മേഖലയിലെ അധ്യാപകർ വിവിധ പരിശീലന പരിപാടികൾ വിദ്യായത്തിൽ ആവിഷ്ക്കരിച്ചിരുന്നു.
മാഹി അഡ്മിനിസ്ട്രേഷനും വിദ്യാഭ്യാസ വകുപ്പും
ഉചിതമായ പ്രോത്സാഹനങ്ങൾ നല്കി കൂടെ നിന്നിരുന്നു.
പുതിയ രിതിയിലുള്ള പരീക്ഷാനുഭവം മികച്ചതായിരുന്നു എന്നു പരീക്ഷ എഴുതിയ മിക്ക കുട്ടികളും പ്രതികരിച്ചു.
80 മാർക്കിനുള്ള ചോദ്യങ്ങളുൾപ്പെടുത്തിയ ഇംഗ്ലീഷ് പരീക്ഷക്കു അനുവദിച്ച മൂന്നു മണിക്കൂർ സമയം പൂർണ്ണമായും ഉപയോഗപ്പെടുത്തിയാണ് കുട്ടികൾ പരീക്ഷ എഴുതിയത്.
മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികൾ ജവഹർലാൽ നെഹ്രു ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂൾ, പന്തക്കൽ പി.എം. ശ്രീ. ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ സെൻ്ററുകളിലാണ് പരീക്ഷ എഴുതിയത്.
മാഹി കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ പന്തക്കൽ ജവഹർ നവോദയ വിദ്യാലയത്തിലും
നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾ ചെമ്പ്രയിലെ കേന്ദ്രീയ വിദ്യാലയത്തിലും പരീക്ഷ എഴുതി.
ഇംഗ്ലീഷ് പരീക്ഷ നല്കിയ ആഹ്ളാദം അടുത്ത ആഴ്ച നടക്കുന്ന സയൻസ് പരീക്ഷ എഴുതുവാനുള്ള ആത്മവിശ്വാസവും ഉത്സാഹവും കുട്ടികളിൽ
ഉണർത്തിയതായി അധ്യാപകർ പറഞ്ഞു.
Post a Comment