o മാഹി പൂഴിത്തല നേഷനൽ ഹൈവേ ഫിഷറീസ് പരിസരം മാലിന്യ കൂമ്പാരം നീക്കം ചെയ്യുക : മുസ്ലിം ലിഗ്
Latest News


 

മാഹി പൂഴിത്തല നേഷനൽ ഹൈവേ ഫിഷറീസ് പരിസരം മാലിന്യ കൂമ്പാരം നീക്കം ചെയ്യുക : മുസ്ലിം ലിഗ്

 *മാഹി പൂഴിത്തല നേഷനൽ ഹൈവേ ഫിഷറീസ് പരിസരം മാലിന്യ കൂമ്പാരം നീക്കം ചെയ്യുക :  മുസ്ലിം ലിഗ്*



*വിഷയത്തിൽ മാഹി ജില്ലാ മുസ്ലിം കമ്മിറ്റി മാഹി റീജീനൽ അഡ്മിനിസ്റ്റേറ്റർക്ക് നിവേദനം നൽകി*


മാഹി പൂഴിത്തല നേഷനൽ ഹൈവേ ഫിഷറിസ് ഓഫിസ് പരിസരത്ത് മാലിന്യക്കൂമ്പാരം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വളരെ അധികം പ്രയാസങ്ങൾ സൃഷ്ടിക്കുന്നു


വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം മാഹി മുനിസിപ്പാലിറ്റി ഹരിത കർമ്മസേന വഴി ശേഖരിക്കുന്ന രീതി വളരെ നല്ല രീതിയിൽ മുന്നോട്ട് നീങ്ങുന്നതിനിടയിൽ 

മാഹി ഫിഷറീസ് പരിസരത്ത് മാലിന്യ കൂമ്പാരം കെട്ടിക്കിടക്കുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്


രാത്രി സമയങ്ങളിൽ മാഹിക്ക് പുറത്തുള്ള ആളുകൾ വാഹനങ്ങളിൽ കയറ്റി കൊണ്ട് വന്ന് മാലിന്യം തള്ളുന്നത് നിത്യ സംഭവമായിരിക്കുകയാണ്


നേഷനൽ ഹൈവേയിൽ തകരാറിലായ സ്ട്രീറ്റ് ലൈറ്റുകൾ, കത്തുന്നതിനാവിശ്യമായ

നടപടി സ്വീകരിക്കുക


ആയതിൽ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കണമെന്നും   ഇതിനാൽ അപേക്ഷിച്ചു കൊള്ളുന്നു


നിവേദക സംഘത്തിൽ മുസ്ലിം ലീഗ് മാഹി ജില്ലാ പ്രസിഡൻ്റ് പി.ടി.കെ റഷീദ്, ജനറൽ സെക്രട്ടറി ഏ.വി ഇസ്മായിൽ, സെക്രട്ടറി അൽതാഫ് പാറാൽ, മാഹി ഏരിയ സെക്രട്ടറി നസീർ പൂഴിത്തല, യൂത്ത് ലീഗ് പ്രസിഡൻ്റ് അൻസീർ പള്ളിയത്ത്, എന്നിവർ നിവേദക സംഘത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post