o നികുതി വർധനവിനെതിരെ വ്യാപാരികൾ പ്രകടനവും കൂട്ടധർണയും നടത്തി
Latest News


 

നികുതി വർധനവിനെതിരെ വ്യാപാരികൾ പ്രകടനവും കൂട്ടധർണയും നടത്തി

 നികുതി വർധനവിനെതിരെ വ്യാപാരികൾ പ്രകടനവും കൂട്ടധർണയും നടത്തി



ന്യൂമാഹി: വ്യാപാരികളുടെ മേൽ ഭീമമായ തൊഴിൽ നികുതി വർധനവ് അടിച്ചേൽപ്പിച്ച സർക്കാർ നടപടിക്കെതിരെ ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ വ്യാപാരികൾ കൂട്ട ധർണ്ണ നടത്തി. ഹരിത കർമ്മ സേനയുടെ സേവനം ആവശ്യമില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും യൂസർ ഫീ നിർബ്ബന്ധമായി പിരിക്കുന്നത് അവസാനിപ്പിക്കുക, കടകൾക്ക് മുമ്പിൽ രണ്ട് വീതം വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്ന സർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

വെള്ളിയാഴ്ച രാവിലെ

വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റ് നടത്തിയ കൂട്ടധർണ്ണ ഏകോപന സമിതി പ്രസിഡൻ്റ് വി.വത്സൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. മുഹമ്മദ് താഹിർ, കെ.പി.രതീഷ് ബാബു, എൻ.കെ. സജീഷ് എന്നിവർ പ്രസംഗിച്ചു. മാഹി പാലം പരിസരത്ത് നിന്ന് പ്രകടനമായെത്തിയാണ് ധർണ്ണ നടത്തിയത്. എസ്.കെ. റിയാസ്, കെ.രവീന്ദ്രൻ, കെ.സുലൈമാൻ, ആർ.വി.രാമകൃഷ്ണൻ, എൻ.എക്സ്.ജോയ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post