മെഗാ ബീച്ച് ശുചീകരണം നടത്തിയിടത്ത് മാലിന്യങ്ങൾ കൂടുന്നു
മാഹി : സുന്ദര തീരം ശുചിത്വ തീരം എന്ന സന്ദേശം മുൻനിർത്തി മാഹിയിലെ വിവിധ വകുപ്പുകളെയും മറ്റും ഏകോപിപ്പിച്ച് മെഗാ ബീച്ച് ശുചീകരണം നടത്തിയിടത്ത് ഇപ്പോൾ മാലിന്യങ്ങൾ കൂടുന്നു. പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാഷ് നാഥ് മാഹിയിൽ വന്നപ്പോൾ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽവളവിൽ ബീച്ച് മുതൽ പൂഴിത്തല ബീച്ച് വരെ 1.8 കി.മി ദൂരം മാഹിയിലെ വിവിധ ഡിപാർട്ട്മെന്റുകൾ, സ്കൂൾ വി ദ്യാർഥികൾ, പാറക്കൽ വള വിൽ ക്ഷേത്ര സമാജങ്ങൾ, ആപ്‌തമിത്ര വളണ്ടിയർമാർ തുടങ്ങിയവരാണ് അന്ന് വൃത്തിയാക്കിയത്. രണ്ട് മാസം പിന്നിടുമ്പോഴെക്കും ഇവിടം വീണ്ടും മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്.
ഏറ്റവും ശുചിത്വ ജില്ലക്കുള്ള സഫായിഗിരി അവാർഡ് ലഭിച്ച സ്ഥലം കൂടിയായ മാഹിക്കാണ് ഈ ദുരവസ്ഥ

Post a Comment