o എ ഇ ഒ ഓഫീസിന് മുന്നിൽപ്രതിഷേധ കൂട്ടായ്മ
Latest News


 

എ ഇ ഒ ഓഫീസിന് മുന്നിൽപ്രതിഷേധ കൂട്ടായ്മ

 *എ ഇ ഒ ഓഫീസിന് മുന്നിൽപ്രതിഷേധ കൂട്ടായ്മ.*  



ചൊക്ലി: ആറ് വർഷമായിട്ടും അധ്യാപക നിയമന അംഗീകാരം ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത അലീന ബെന്നി ടീച്ചറുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെപിഎസ് ടി എ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിൻ്റെ ഭാഗമായി ചൊക്ലി ചൊക്ലി  എ ഇ ഒഓഫീസിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ

കെ പി എസ് ടി എ തലശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ പി രാമചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. തലശ്ശേരി വിദ്യാഭ്യാസ ജില്ല സെക്രട്ടറി സുധീർകുമാർ കെ അധ്യക്ഷത വഹിച്ചു. കെ അജേഷ് മാസ്റ്റർ സ്വാഗതവും ജിതേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു 

 കേരളത്തിലെ നിയമനം കാത്തു കിടക്കുന്ന പതിനാറായിരത്തോളം അധ്യാപകർക്ക് വേണ്ടിയുള്ള അലീന ടീച്ചറുടെ രക്തസാക്ഷിത്വം കണ്ടെങ്കിലും സർക്കാർ കണ്ണുതുറക്കണമെന്ന് യോഗം ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post