o ജനിസിസ് കിഡ്‌സ് സ്കൂൾവാർഷികം ആഘോഷിച്ചു
Latest News


 

ജനിസിസ് കിഡ്‌സ് സ്കൂൾവാർഷികം ആഘോഷിച്ചു

 


*ജനിസിസ് കിഡ്‌സ് സ്കൂൾവാർഷികം ആഘോഷിച്ചു*

തലശ്ശേരി : പന്തക്കൽ ജനിസിസ് കിഡ്സ് ഇന്റർനാഷണൽ പ്രൈമറി സ്‌കൂളിന്റെ പതിനൊന്നാമത് വാർഷികാഘോഷം സ്കൂ‌ൾ ഗ്രൗണ്ടിൽ നടന്നു. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഐശ്വര്യ സന്തോഷിന്റെ ലമൻ്റേഷൻസ് ഓഫ് എ സയലന്റ് ക്വിൽ പുസ്‌തകം ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ പ്രകാശനം ചെയ്തു. അഡ്വ ടി അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്രധാന അധ്യാപിക സിൽജ ചന്ദ്രൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനമുണ്ടായി. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധകലാപരിപാടികൾ അരങ്ങേറി. സ്‌കൂൾ ചെയർമാൻ ജയപ്രകാശ് സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post